2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

വീണ്ടും ഇരുട്ടടി

കേന്ദ്രത്തിലെ യുപിഎ ഗവൺമന്റ്‌ വീണ്ടും ഒരു സമ്മാനം തന്നിരിക്കുന്നു.മറ്റൊന്നുമല്ല ഇന്ന് ഇന്ത്യ ആസിയാൻ കരാറിൽ ഒപ്പുവച്ചു.അതിനെന്താ,അത്‌ ഒരു കരാറല്ലേ പിന്നെ ഒപ്പുവച്ചത്‌ മൻമോഹൻജി ആകുമ്പോൾ അത്‌ നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്‌ ആവാതെ വയ്യല്ലോ?


ആസിയാൻ,ആസിയാൻ എന്ന് പറഞ്ഞ്‌ കേട്ടതല്ലാതെ സംഗതി എന്താണെന്ന് സരസനും ആദ്യം പിടികിട്ടിയില്ല.പിന്നെയാണ്‌ അത്‌ കുറേ രാജ്യങ്ങൾ തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള ഒരു ഏർപ്പാടാണെന്ന്.അതിനിപ്പോ നമുക്കെന്താ അല്ലേ?ആസിയാൻ എന്നത്‌ ആഗോളവൽക്കരണത്തിന്റെ ഒരു ഉൽപ്പന്നമാണെന്ന് അറിയാമോ?

ദേ പിന്നേം ആഗോളവൽക്കരണം ഒന്നു പോടേ സരസാ...............ചിരിക്കാനുള്ള കാര്യമല്ല കേട്ടോ.ആസിയാൻ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾ തമ്മിൽ സാധനകൈമാറ്റങ്ങൾ അഥവാ വ്യാപാരം സുഗമമാക്കുക എന്നതാണ്‌ ഉദ്ദേശം.അതിനായി ഓരോ രാജ്യങ്ങൾക്കും ആസിയാനിലെ മറ്റ്‌ അംഗരാജ്യങ്ങളിൽ ഇഷ്ടാനുസരണം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാം.ഇത്‌ തടയാൻ അതാത്‌ രാജ്യങ്ങൾക്ക്‌ അധികാരം ഉണ്ടാകില്ല.അതായത്‌ ഇന്ത്യയിൽ എന്തൊക്കെ സാധനങ്ങൾ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കുന്നത്‌ ഇന്ത്യയല്ല.മറ്റ്‌ രാജ്യങ്ങൾ ആയിരിക്കും.


കരാറിലെ മറ്റൊരു പ്രധാനവ്യവസ്ഥയാണ്‌ ഇറക്കുമതി തീരുവ ഒഴിവാക്കുക എന്നത്‌.ചില ഉൽപ്പന്നങ്ങളെ നെഗറ്റീവ്‌ പട്ടികയിൽ ഉൾപ്പെടുത്തി തീരുവ ഒഴിവാക്കാതെ സംരക്ഷിക്കുമെന്ന് കേന്ദ്രം പറയുന്നുണ്ട്‌.പക്ഷെ അതിനോടൊപ്പം ചേർത്ത്‌ വായിക്കേണ്ട ഒന്നുണ്ട്‌.ഘട്ടം ഘട്ടമായി തീരുവ കുറക്കണം എന്നൊരു വ്യവസ്ഥ കരാറിലുണ്ട്‌.ഇത്‌ നെഗറ്റീവ്‌ പട്ടികയിലുള്ള സാധനങ്ങളുടെ കാര്യത്തിലാണ്‌ ഉണ്ടാവുക.അതായത്‌ ഒരു ഉൽപ്പന്നവും സംരക്ഷിക്കപ്പെടില്ല എന്നർത്ഥം.


മറ്റ്‌ രാജ്യങ്ങളിൽ നിന്ന് സാധനങ്ങൾ ഇന്ത്യയിലേക്ക്‌ ഒഴുകുമ്പോൾ സ്വാഭാവികമായും സാധനവില കുറയും.അത്‌ നല്ലതല്ലേ എന്ന് സരസനും ചിന്തിച്ചു.പക്ഷെ വിവരമുള്ളവർ പറഞ്ഞപ്പോഴാണ്‌ സംഗതിയുടെ കിടപ്പ്‌ പിടികിട്ടിയത്‌.മറ്റ്‌ രാജ്യങ്ങളിലൊക്കെ ഉൽപ്പാദനച്ചെലവ്‌ വളരെ കുറവാണ്‌.ഉദാഹരണത്തിന്‌, ഫിലിപ്പീൻസ്‌ തേങ്ങയുടെ കാര്യത്തിലും,തായ്‌വാൻ റബ്ബറിന്റെ കാര്യത്തിലും ഒക്കെ ഉൽപ്പാദനത്തിന്റെ കാര്യത്തിൽ വളരെ മുൻപിലാണ്‌.അവിടത്തെ ഉൽപ്പാദനച്ചെലവ്‌ വളരെ കുറവും.സ്വാഭാവികമായി ഉൽപ്പന്നങ്ങളുടെ വിലയും കുറയും.അപ്പോൾ ഇവിടത്തെ കർഷകർക്ക്‌ ഉൽപ്പന്നങ്ങളുടെ വില കുറക്കേണ്ടിവരും.ഇപ്പോൾ തന്നെ കടം കയറി നട്ടം തിരിയുന്ന 'ഇന്ത്യൻ' കർഷകന്‌ ഇതിൽ കൂടുതൽ സഹായങ്ങൾ ചെയ്ത്‌ കൊടുക്കാൻ മറ്റാർക്ക്‌ കഴിയും.


കേരളത്തിന്റെ പഴയ കൽപ്പവൃക്ഷമായ തെങ്ങിന്റേയും പുതിയ കൽപ്പവൃക്ഷമായ റബ്ബറിന്റേയും കാര്യം അധോഗതി തന്നെ.പിന്നെ കറുത്ത പൊന്നും സുഗന്ധദ്രവ്യങ്ങളും കൂടിയാകുമ്പോൾ പൂർത്തിയായി.ആത്മഹത്യക്ക്‌ മുറുക്കിയ കയർ നമ്മുടെ കർഷകർ ഊരിമാറ്റിയിട്ട്‌ അധികമായിട്ടില്ല.ഇനിയും കയറുകളിൽ ശരീരങ്ങൾ തൂങ്ങിയാടിയാൽ മൻമോഹൻസിംഗ്‌, അതിന്‌ നിങ്ങൾ ഉത്തരം പറയേണ്ടിവരും.

പിന്നെ കേരളത്തിനോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേകസ്നേഹത്തെ കുറിച്ച്‌ പറയാതെ വയ്യ.ആദ്യം കുഞ്ഞൂഞ്ഞ്‌ ഇവിടന്ന് എടുത്ത്‌ പിടിച്ച്‌ ചെന്നപ്പോൾ എല്ലാം നോക്കിക്കോളാം എന്ന് സർദാർജി ഉറപ്പ്‌ കൊടുത്തത്താണ്‌.അതും കേട്ടുംകൊണ്ട്‌ വന്ന കുഞ്ഞൂഞ്ഞ്‌ മാധ്യമങ്ങൾക്കും ഉറപ്പ്‌ കൊടുത്തു.പിന്നീട്‌ നമ്മുടെ മുഖ്യനും കൂട്ടരും ചെന്നപ്പോഴും കിട്ടി ചുമ്മാ ഒരു ഉറപ്പ്‌.ഒടുവിൽ പറഞ്ഞ വാക്ക്‌ പഴയ ചാക്കിനേക്കാൾ പഴകിയതാണെന്ന് തെളിയിച്ച്‌ കൊണ്ട്‌ സർദാർജി കാല്‌ മാറി.


വികസനത്തിന്റെ മണി കിലുക്കികൊണ്ട്‌ മന്ത്രിമാർ 'റെയിൽവേവികസനഗവേഷണയാത്രകൾ' നടത്തുന്നത്‌ കണ്ട്‌ നെടുവീർപ്പിട്ടുകൊണ്ട്‌ സരസന്റെ ആത്മഗതം:"ഹെന്റമ്മോ. . . . .! ! !"






പിൻകുറിപ്പ്‌:ഒടുവിൽ ബർമ്മീസ്‌ ഭരണകൂടം ആങ്ങ്‌ സാൻ സൂകിയെ ഒന്നര വർഷത്തേക്ക്‌ വീട്ടുതടങ്കലിൽ ആക്കി.ഇത്രനാളും അന്യായമായി അവരെ തടവിൽ പാർപ്പിച്ചിരുന്ന പട്ടാളം ഇത്രയെങ്കിലും കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.അധികാരമാണല്ലോ 'ഈശ്വരൻ'.

10 അഭിപ്രായങ്ങൾ:

  1. ആസിയാനിൽ ഒപ്പിടേണ്ടിയിരുന്നില്ല.
    സർദാർജിയുടെ ഓരോ ഒപ്പും ഒരായിരം പേരെ കൊലക്കു കൊടുക്കും.
    കേരകർഷകർ ഫിലിപ്പൈനികളുടെ കൈകൊണ്ടു തീരും.
    സർദാർജീ.... ഇതു കുട്ടികളുടെ പ്രോഗ്രസ്സ് കാർഡല്ല..
    ചുമ്മാ ഒപ്പിട്ട് കളിക്കരുത്..

    മറുപടിഇല്ലാതാക്കൂ
  2. wow...wow... before calling zindabad, let me ask a question to you... if you want to buy a piece of SOAP which one will you try ( dove or 501??)

    yea... I am sure you will take a good analysys on both soap and do which one will worth for your money, right?

    so just by importing stuff wont kill market. if you ask more money for a substandard product you will be in trouble. ie the people are raising their vocie is that dont want to work efficiently and make the product competetive :)

    മറുപടിഇല്ലാതാക്കൂ
  3. ആസിയാൻ കേരളത്തിന്റെ താല്പര്യം പരിഗണിച്ചില്ല എന്നതാണ് സത്യം

    മറുപടിഇല്ലാതാക്കൂ
  4. Should we look at the interests of a few lakhs of farmers or a few crores of malayalees. If you don't sign aasian, lakhs of farmers will benefit from higher price for their products. If we sign Aasian, crores of malayalees will benefit from lower prices for whatever they purchase. So, I think Manmohan singh did the right thing by supporting the interest of the majority of malayalees.

    മറുപടിഇല്ലാതാക്കൂ
  5. @മുക്കുവൻ,
    താങ്കൾ പറ്യുന്ന കാര്യം ഒറ്റനോട്ടത്തിൽ ശരിയായി തോന്നാം.പക്ഷെ ഞാൻ പോസ്റ്റിൽ പറഞ്ഞ ഒരു കാര്യം താങ്കൾ ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു.ആസിയാനിലെ അം‌ഗങ്ങളായ തായ്‌വാനിലും ഫിലിപ്പീൻസിലും മറ്റും ഉൽ‌പ്പാദനച്ചെലവ് വളരെ കുറവാണ്.അതുകൊണ്ട് അവർക്ക് ഉൽ‌പ്പന്നങ്ങൾ കുറഞ്ഞ വിലക്ക് വിൽക്കാൻ കഴിയും.ഇന്ത്യയിലെ അവസ്ഥ അതല്ല.പിന്നെ താങ്കൾ പറഞ്ഞതുപോലെ ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾക്ക് ഗുണമേന്മ കുറവാണെങ്കിൽ പിന്നെ അതൊക്കെ വിദേശങ്ങളിലേക്ക് കയറ്റിഅയക്കപ്പെടുന്നതെങ്ങനെ?ഇവിടെ പ്രശ്നം ഗുണമേന്മയുടേതല്ല ഉൽ‌പ്പാദനത്തിന്റെതാണ്.ആസിയാൻ രാജ്യങ്ങളിൽ പലതും ചില ഉൽ‌പ്പന്നങ്ങളുടെ ഉൽ‌പ്പാദനത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.അവർക്ക് ഒരു കമ്പോളം തുറന്ന് കൊടുക്കുകയാണ് ഈ കരാറിലൂടെ ചെയ്തത്.അടിസ്ഥാനപരമായി ഇന്ത്യ എന്നത് ഒരു ക്കാർഷികരാജ്യമാണെന്ന് സരസൻ പ്രത്യേകം പറയണ്ടല്ലോ?ഒരു നിയന്ത്രണവുമില്ലാതെ പാമോയിൽ ഇറക്കുമതി ചെയ്തതിന്റെ ദുരിതം ഇവിടത്തെ കേരകർഷകർ അനുഭവിച്ചത് ഓർക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  6. @സുവി,
    താങ്കൾ പറഞ്ഞത് പോലെ ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ?ഒരിക്കലുമല്ല.ഇത് ഇന്ത്യ എന്ന മഹാരാജ്യത്തെ മുഴുവൻ പൊതുജനകഴുതകളേയും(രാഷ്ട്രീയഭാഷ) ബാധിക്കുന്ന ഒന്നാണ്.ഇത് ഹ്രസ്വകാലപ്രശ്നമല്ല ദീർഘകാലപ്രശ്നമാണ്.കാരണം ഉൽ‌പ്പന്നതീരുവ ഘട്ടം ഘട്ടമായിട്ടാണ് കുറക്കുക.പിന്നെ കർഷകർ ഉയർന്ന വില വാങ്ങി ഉൽ‌പ്പന്നം വിൽക്കുന്നു എന്നു പറയുന്നത് ശരിയാണെങ്കിൽ ഇന്ത്യയിലെ 75% പേരും ഇന്ന് സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചേനെ.ചുരുക്കിപ്പറഞ്ഞാൽ അവരെല്ലാം മൂന്ന് നേരം ഭക്ഷണം കഴിച്ചേനെ.അതങ്ങനെയാണോ സുവീ...

    മറുപടിഇല്ലാതാക്കൂ
  7. 75% ഇന്ത്യക്കാര്‍ കര്‍ഷകരാണോ? 10 % പോലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. കേരളത്തിന്റെ കാര്യത്തില്‍ അത് 1% പോലും കാണുകയില്ല. ഗൂഗിള്‍ പറഞ്ഞത് 20 കോടി ഇന്ത്യക്കാര്‍ കര്‍ഷകരാണ് എന്നാണ്. കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അവസരം ഇല്ലാത്തതും അവരുടെ ദുരിതത്തിന് ഒരു കാരണം അല്ലേ? മൊത്തം ഇന്ത്യയെ നോക്കിയാല്‍ സാധനങ്ങളുടെ വില കുറയുന്നത് 125 കോടി ഇന്ത്യക്കാരെയും സഹായിക്കുക ഇല്ലേ? 20 കോടി ഇന്ത്യന്‍ കര്‍ഷകര്‍ക്ക്‌ സ്വല്പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അതിനു വേണ്ടി 125 കോടി ഇന്ത്യക്കാര്‍ക്ക് പ്രയോജനം ഉണ്ടാകുന്ന ആസിയന്‍ കരാര്‍ ഒഴിവാക്കുന്നത് ശരിയാണോ? കര്‍ഷകരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല ആണ്. അവരെ ആത്മ ഹത്യയിലേയ്ക്ക് വിടനമെന്നല്ല ഞാന്‍ പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  8. @suvi,
    10%ജനങ്ങൾ കർഷകരായ ഒരു രാജ്യത്തെ ആരും കാർഷികരാജ്യം എന്നു വിളിക്കില്ല.അങ്ങനെ ഉള്ള ഒരു രാജ്യത്തെ പദ്ധതികളിൽ കാർഷികരം‌ഗത്തിന് ഇത്ര ഊന്നൽ നൽകുകയുമില്ല.കൃഷി അല്ലെങ്കിൽ പിന്നെ ഏത് മേഖലയിലാണ് ഇന്ത്യ മുന്നിൽ എന്ന് താങ്കൾക്ക് പറയാമൊ?ഇനി കർഷകർ കുറവാണെന്ന് വക്കുക.അതുകൊണ്ട് അവരുടെ ജീവിതത്തിന് വിലയില്ലെന്നാണോ.സഹായിക്കാൻ ചുമതലയുള്ള സർക്കാർ തനെയല്ലെ ഇതൊക്കെ ചെയ്യുന്നത്.അണവക്കരാറിനെ ഇടതുപക്ഷം എതിർത്തപ്പോൾ ,കരാർ വികസനത്തിനാണ് എന്ന് കൊട്ടിഘോഷിക്കുകയും ഇപ്പോൾ അമേരിക്കൻ നിലപാടുകളെ ന്യായീകരിക്കാൻ പാടുപെടുകയും ചെയ്യുന്ന ഒരു സർക്കാരിന്റെ കാര്യമാണ് സരസൻ പറഞ്ഞത്.

    മറുപടിഇല്ലാതാക്കൂ

സരസൻ പറഞ്ഞതിൽ എന്തെകിലും കറക്‌‌റ്റുണ്ടാ,പറ!!!!!!!!!!!!